ശാസ്താംകോട്ട. രാജ്യാന്തര തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി തണ്ണീർത്തട സംരക്ഷ ണം പൊതു ഭാവിക്കായി എന്ന ആശയം പങ്കുവച്ചു കൊണ്ട് ശാസ്താംകോട്ട തടാക തീരത്ത് കായൽ നടത്തവും ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി. ശാസ്താംകോട്ട ബ്ലോ ക്ക് പഞ്ചായത്തും സംസ്ഥാന ജൈവ വൈവിധ്യ ബോർഡും, ശാസ്താംകോട്ട കെഎസ്എം ഡി ബി കോളജ് എൻഎസ്എസ് യൂ ണിറ്റും ശാസ്‌താംകോട്ട തടാക സംരക്ഷണ സമിതിയും ചേർന്നു നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം നിർവഹി ച്ചു. വൈസ് പ്രസിഡൻ്റ് പി.പു ഷ്പകുമാരി അധ്യക്ഷയായി.
തടാക സംരക്ഷണ സമിതി കൺ വീനർ ഹരി കുറിശേരി ക്ലാസ് നയിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ തുണ്ടിൽ നൗഷാദ്, എസ്.ഷീജ, കെ.സനിൽകുമാർ, വൈ.ഷാജഹാൻ, അൻസാർ ഷാ – ഫി, രാജി രാമചന്ദ്രൻ, ആർ.രാജി, C എസ്. ശശികല, രജനി, ബ്ലോക്ക് – പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു, ലക്ഷ്‌മി എന്നിവർ പ്രസംഗിച്ചു.രശ്മീദേവി കവിതാലാപനം നടത്തി എൻഎസ്എസ് പ്രോഗ്രാം ഓഫിസർ അരുൺ, എൻഎസ്എസ് വൊളന്റിയർ സെക്രട്ടറിമാർ, ക്വിസ് മാസ്റ്റർ എന്നിവരെ അനുമോദിച്ചു. തടാക തീരത്ത് അജൈവ മാലി ന്യങ്ങൾ വലിച്ചെറിയുന്നത് തട യുന്നതിനായി ബ്ലോക്ക് പഞ്ചായ ത്ത് വാർഷിക പദ്ധതിയിൽ ഉൾ പ്പെടുത്തി ബോട്ടിൽ ബൂത്ത് സ്‌ഥാപിച്ചു. പരിപാടിയിൽ തടാക സംരക്ഷണ സമിതി അംഗ ങ്ങൾ, കെഎസ്എം ഡിബി കോ ളജ് എൻഎസ്എസ് വൊളന്റ്റിയർ മാർ, ബ്ലോക്ക് പഞ്ചായത്ത് ജീവ നക്കാർ എന്നിവർ പങ്കെടുത്തു.