ശൂരനാട് ഗവ. HSS സ്ക്കൂളിൻ്റെ 75-ാം വാർഷികം 14ന് തുടങ്ങും

Advertisement

ശൂരനാട്. ഗവ. HSS സ്ക്കൂളിൻ്റെ 75-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. 2025 ഫെബ്രുവരി 14 – ന് 5 pm ന് ബഹു. ധനമന്ത്രി KN ബാലഗോപാൽ നിർവഹിക്കും. 4 മണിക്ക് ശൂരനാട് തെക്കമുറി HSജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ വൈവിധ്യമാർന്ന കലാരൂപങ്ങൾ അണിനിരക്കും. 1ആയിരക്കണക്കിന് ബഹുജനങ്ങൾ അണി ചേരുന്ന ഘോഷയാത്ര HSS ൽ എത്തിച്ചേരുമ്പോൾ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. അധ്യക്ഷൻ കോവൂർ കുഞ്ഞുമോൻ MLA സ്വാഗതം സ്വാഗത സംഘം ചെയർമാൻ M ശിവശങ്കരപ്പിള്ള, മുഖ്യപ്രഭാഷണം നടത്തി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സംസാരിക്കും. അനുമോദനങ്ങൾ നടത്തി കൊടിക്കുന്നിൽ സുരേഷ് MP, എൻഡോവ്മെൻ്റ് വിതരണം ജില്ലാപഞ്ചായത്ത് പ്രസി ഡൻ്റ പി കെ ഗോപൻ നിർവ്വഹിക്കും. പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ പ്രഖ്യാപനം എം ഗംഗാധരക്കുറുപ്പ്
ആർ ചന്ദ്രശേഖരൻ കെ ഗോപിക്കുട്ടൻ എന്നിവർ നടത്തും. ബ്ലോക്ക് പഞ്ചായത് പ്രസിഡൻ്റ് ആർ സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ശ്രീകുമാർ മുതലായവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും 7 മുതൽ പൂർവ്വ വിദ്യാത്ഥിയും പ്രമുഖ മൂസിക് കമ്പോസറുമായ ശൂരനാട് മധു നയിക്കുന്ന
Music Nebula – 2025
(നിരവധി വാദ്യകലാകാരന്മാർ അണിനിരക്കുന്ന Music ഫ്യൂഷൻ)

LEAVE A REPLY

Please enter your comment!
Please enter your name here