ശൂരനാട് തെക്ക്. പഞ്ചായത്തില്‍ ഒസ്താമുക്കിൽ അനധികൃതമായി പ്രവര്‍ത്തിച്ച ക്ളിനിക്കല്‍ ലാബ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അടച്ചു പൂട്ടി. നവംബര്‍മുതല്‍ ഇവിടെ പ്രവര്‍ത്തിച്ച ലാബിന് അംഗീകാരമുള്ള ജീവനക്കാരില്ലെന്ന് കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ പരാതി ഉയര്‍ന്നിരുന്നു. അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നേടിയ ജീവനക്കാരെ വച്ചില്ലെങ്കിൽ അടക്കുവാൻ നിർദ്ദേശിച്ചു. എന്നാല്‍ അധികൃതര്‍ എത്തുന്നതിന് മുമ്പ് തുറന്നു പ്രവര്‍ത്തിക്കുകയും രക്തപരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫിസറും മറ്റും പരാതി ഉന്നത തലത്തില്‍അറിയിച്ചു. ലാബിൻ്റെ പ്രവർത്തനം പരിശോധിച്ച് നടപടിക്ക് ഡിഎംഒ നിര്‍ദ്ദേശം നൽകി. പുതിയ ജീവനക്കാരെ വച്ച് മാത്രം തുറന്നാൽ മതിയെന്ന് പറഞ്ഞ് അടപ്പിക്കുകയായിരുന്നു.