അഞ്ചൽ. സ്വദേശിയുടെ മുളവന വില്ലേജിലെ വസ്തു അളന്നു ലഭിക്കുന്നതിനായി കൊല്ലം താലൂക്ക് സർവേ ഓഫീസിൽ നൽകിയ അപേക്ഷയിൻ വസ്തു അളന്നു നൽകുന്നതിനു 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുളവനയിൽ വച്ചാണ് കൊല്ലം താലൂക്ക് സർവ്വയർ ആയ പവിത്രശ്വരം സ്വദേശി അനിൽകുമാറിനെ പിടി കൂടിയത്.
കൈക്കൂലി തുക വാങ്ങുമ്പോൾ കൊല്ലം വിജിലൻസ് ഡി വൈ എസ് പി സാനിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു..
വിജിലൻസ് സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, ജസ്റ്റിൻ ജോൺ, ജോഷി, GSI മാരായ അനിൽകുമാർ, അജിത്കുമാർ, ശശികുമാർ, ASI സുൽഫി, SCPO ഷിബു സക്കറിയ,ഷാജി,,ദേവപാൽ,CPO വിനീത്, ഗോപകുമാർ,ദീപൻ , സുരേഷ്,ശരത്കുമാർ, WSCPO അമ്പിളി, ഡ്രൈവർ അൻസാരി, കബീർ, സാഗർ, സുദർശന പിള്ള എന്നിവർ പങ്കെടുത്തു.. പ്രതിയുടെ വീട്ടിൽ പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ, GSI ഹരികുമാർ, GASI റഷീദ്, WASI ഷൈലജ, ഡ്രൈവർ ശിവരാമൻ എന്നിവർ പരിശോധന നടത്തുന്നു.