സംസ്ഥാന ബഡ്ജറ്റ് വഞ്ചനാപരം

Advertisement

കുന്നത്തൂർ: ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ച് വഞ്ചന ആയിരുന്നു. കേരള എൻ.ജി ഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ പ്രസ്താവിച്ചു. കുടിശ്ശികയായ ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിശ്കരണ കുടിശ്ശിക തുടങ്ങിയ ആനുകൂല്യങ്ങൾ പൂർണ്ണമായി നൽകാതെ സർക്കാർ ജീവനകാരെ തുടർച്ചയായി വഞ്ചിച്ചു കൊണ്ടിരിക്കുന്നു.
ബ്രാഞ്ച് പ്രസിഡന്റ് എ.ഷബീർ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിനു കോട്ടാത്തല, ജില്ലാ ജോയിൻ സെക്രട്ടറി ആർ.ധനോജ് കുമാർ, ആർ.രാജീവ്, തഴവ ഷുക്കൂർ, എ.സി അജയകുമാർ, അഭിനന്ദ്, അനുപ്, രാജ്മോഹൻ, സുജിത്, രാജീവ്, ഷമീർ, അരുൺ, നൗഷാദ്, വിജയകുമാർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here