ശാസ്താംകോട്ടയിൽ പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധദിനാചരണം നടത്തി

Advertisement

ശാസ്താംകോട്ട:പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിലും, ക്ഷാമശ്വാസ കുടിശ്ശികയുടെ മുൻകാല പ്രാബല്യം നൽകാത്തതിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ട്രഷറിക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി.പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്‌ കുഞ്ഞ് ഉത്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ എൻ.സോമൻപിള്ള മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം സെക്രട്ടറി കെ ജി ജയചന്ദ്രൻ പിtള്ള,നേതാക്കളായ എസ് എസ് ഗീതബായ്,ശൂരനാട് വാസു,ഡി.ബാബുരാജൻ,ലീലാമണി,എം.അബ്ദുൽ സമദ്, മുഹമ്മദ്‌ ഹനീഫ, ഉണ്ണികൃഷ്ണപിള്ള,ശൂരനാട് രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള,ജോൺ മത്തായി,സുരേഷ് പുത്തൻമഠം,റ്റി എ സുരേഷ് കുമാർ,കക്കാകുന്ന് രാധാകൃഷ്ണൻ.എം എ സലിം,കെ പി. ബാലചന്ദ്രൻ,സന്തോഷ്‌ കുമാർ, എം. ജോർജ്,ജോൺ പോൾ സ്റ്റഫ്,കെ. സാവിത്രി,യശോധ എന്നിവർ സംസാരിച്ചു. പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി ബഡ്ജറ്റിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here