ശാസ്താംകോട്ട:ഇന്ത്യൻ ജനതയെ ചങ്ങലക്കിട്ട് അപമാനിക്കുന്ന തരത്തിൽ നാടു കടത്തിയ അമേരിക്കൻ പ്രസിഡൻ്റ് റൊണാൾഡ് ട്രംപിൻ്റെ ക്രൂരമായ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ട് ശൂരനാട് പള്ളിച്ചന്ത കോൺഗ്രസ്സ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഡോ.ഇ.പി ജോൺസൺ ഉദ്ഘാടനം ചെയ്തു.കമ്മിറ്റി പ്രസിഡൻ്റ് ജോർജ് കുട്ടി അധ്യക്ഷത വഹിച്ചു.തയ്യൽ തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് സരസ ചന്ദ്രൻ പിളള മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.പി.ജി ഫിലിപ്പ്, വൈ.ഗ്രിഗറി,രാജു.ജി,ശൂരനാട് തെക്ക് അഞ്ചാം വാർഡ് പ്രസിഡൻ്റ് രാജൻ തുണ്ടിൽ,കെ.കി വത്സമ്മ,രാമച്ചംവിള തങ്കച്ചൻ,പി.വൈ ജോൺസൺ,സജി ചാങ്ങേത്ത്,ശൂരനാട് വടക്ക് പതിമൂന്നാം വാർഡ് പ്രസിഡൻ്റ് ബിജു പട്ടതറ തുടങ്ങിയവർ സംസാരിച്ചു.