ശാസ്താംകോട്ട. തടാകതീരത്ത് ടൗണില്‍ ജലനിര്‍ഗമനമാര്‍ഗം അടച്ച് റോഡ് നിര്‍മ്മാണ നീക്കം, അധികൃതരുടെ മൂക്കിനുതാഴെ നടന്ന നികത്ത് വിവാദമാതോടെ അധികൃതര്‍ ഇടപെട്ട് നിര്‍ത്തിവയ്പിച്ചു. ട്രഷറിക്ക് സമീപത്തുനിന്ന് മിനി സിവില്‍സ്റ്റേഷനിലേക്കുള്ള റോഡില്‍ നിന്നും തീരത്തെ ചരുവിലേക്കുള്ള വീട്ടിലേക്ക് വഴി നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി ശ്രമം നടത്തുകയായിരുന്നു. കെട്ടിടം പൊളിച്ച വേസ്റ്റ് ഉപയോഗിച്ച് ഈ ഭാഗത്തെ ജലം ഒഴുകുന്ന പാത്തി അടച്ച് റോഡ് നിര്‍മ്മിക്കാനായിരുന്നു നീക്കം. പരാതികളെത്തുടര്‍ന്ന് അധികൃതര്‍ ഇത് നീക്കം ചെയ്യിച്ചു. നിയമപ്രകാരമുള്ള വഴി അല്ലാതെ പുതിയത് നിര്‍മ്മിക്കാനായിരുന്നു നീക്കമെന്നാണ് ആക്ഷേപം. താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും ഇത്തരം ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പരാതിയില്ലെങ്കില്‍ അധികൃതര്‍ ഇതൊന്നും കണ്ടാലും ശ്രദ്ധിക്കുന്നില്ല.