ശാസ്താംകോട്ട:പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൻ്റെ പ്രധാന ഉപക്ഷേത്രമായ കിഴക്കേഭാഗം അപ്പൂപ്പൻനടയിലെ ഉച്ചാര മഹോത്സവത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനവും സ്കോളർഷിപ്പ് വിതരണവും നടത്തി.മലനട ക്ഷേത്രം കരയിലെ 178 വിദ്യാർത്ഥികൾക്കായി 3.5 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിതരണം ചെയ്തത്.സാംസ്ക്കാരിക സമ്മേളനവും സ്കോളർഷിപ്പ് വിതരണവും ചലച്ചിത്രതാര നിഷാ സാരംഗ് ഉദ്ഘാടനം ചെയ്തു.മലനട ദേവസ്വം പ്രസിഡൻ്റ് കെ.രവി അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ ഡോ.എം.എസ് നൗഫൽ മുഖ്യ പ്രഭാഷണം നടത്തി.ദേവസ്വം ഭാരവാഹികളായ പ്രസന്നൻ പാലത്തുണ്ടിൽ,ബാബു.ജി,
രാധാകൃഷ്ണപിള്ള.റ്റി, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.