പതാരം:കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.പതാരം ടൗണിൽ വില്ലേജ് ഓഫീസിന് സമീപമാണ് ബഹുനില മന്ദിരം നിർമ്മിക്കുന്നത്.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഡോ.ശൂരനാട് രാജശേഖരൻ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആർ.ഡി പ്രകാശ് അധ്യക്ഷത വഹിച്ചു.നേതാക്കളായ എം.വി ശശികുമാരൻ നായർ,കാരയ്ക്കാട്ട് അനിൽ,പി.നൂറുദ്ദീൻ കുട്ടി,പി.കെ രവി,രവി മൈനാഗപ്പള്ളി,ഗോകുലം അനിൽ,സി.പി രാജശേഖരൻ,സുഹൈൽ അൻസാരി,അനിൽ മത്തായി,രതീഷ് കുറ്റിയിൽ,സജീന്ദ്രൻ ശൂരനാട്,സി.സരസ്വതി അമ്മ,കെ.രവീന്ദ്രൻപിള്ള,പി.കെ ജയകൃഷ്ണൻ,ചക്കുവള്ളി നസീർ,ബി.ശ്രീകുമാർ,വി.എസ് അജയകുമാർ,ബി.പ്രേംകുമാർ,റെജി മാമ്പള്ളി,കെ.ആനന്ദൻ,കിണറുവിള നാസർ,അബ്ദുൽ റഷീദ്,എസ്.എ നിസാർ,പേരയിൽ നാസർ,അർത്തിയിൽ അൻസാരി,നാലുതുണ്ടിൽ റഹീം,വൈ.ഗ്രിഗറി,സന്തോഷ് പോരുവഴി,സലില കുമാരി,ആശാ രമേശ്,ഗോപിനാഥ്,ബാബുരാജൻ,
അനു കൃഷ്ണൻ,പി.കെ ഹരികൃഷ്ണൻ,ഹരികുമാർ,ഗണേശൻ നായർ,സഹദേവൻ പിള്ള,നിർമ്മലൻ,എസ്.ശ്രീരാജ്,സുഭാഷ് കുറ്റിയിൽ,ആനന്ദ് കണ്ണങ്കര,ബിന്ദുസേനൻ,മായ തുടങ്ങിയവർ പങ്കെടുത്തു.ഡോ.ശൂരനാട് രാജശേഖരൻ ചെയർമാനും മണ്ഡലം പ്രസിഡൻ്റ് ആർ.ഡി പ്രകാശ് കൺവീനറുമായ കമ്മറ്റിയാണ് നിർമ്മാണ ചുമതല വഹിക്കുന്നത്.