ശാസ്താംകോട്ട: കൂടുതൽ സ്ത്രീധനം ചോദിച്ച് ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ചാർജ് ചെയ്ത കേസ്സിലെ പ്രതിയെ കോടതി വെറുതെ വിട്ടു.ഇളമ്പള്ളൂർ വില്ലേജിൽ കുണ്ടറ റെയിൽവേ കോളനി പുതുവേൽ വീട്ടിൽ ടൈറ്റസിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് റ്റി.എസ് അനുൽ കുമാർ വെറുതെ വിട്ടത്.കിഴക്കേ കല്ലട തെക്കേമുറി കുറ്റിവിള വീട്ടിൽ വത്സലാകുമാരിയാണ് പരാതി നൽകിയിരുന്നത്.കിഴക്കേ കല്ലട എസ്.ഐ റ്റി.ബിനുകുമാറാണ് 2009ൽ കേസ് ചാർജ് ചെയ്തത്.പ്രതിക്കു വേണ്ടി അഭിഭാഷകരായ എ.നൗഷാദ്,ആനയടി സുധികുമാർ, എസ്.എ ഷാജഹാൻ എന്നിവർ കോടതിയിൽ ഹാജരായി.