കരുനാഗപ്പള്ളി :- കേരള സർക്കാർ അവതരിപ്പിച്ച 2025-26 ലെ ബഡ്ജറ്റ് നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കെ.എസ്.എസ്. പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. റഷീദ് അഭിപ്രായപ്പെട്ടു. സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്. എസ്.പി.എ സംസ്ഥാന വ്യാപകമായി ട്രഷറികൾക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി കരുനാഗപ്പള്ളി ട്രഷറിക്കു മുന്നിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
നിയോജക മണ്ഡലം പ്രസിഡൻ്റ് ഇ അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.നസീൻ ബീവി, കെ.ഷാജഹാൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എച്ച്. മാരിയത്ത് ബീവി, ജില്ലാ ജോയിൻറ് സെക്രട്ടറി ആർ. രാജരേഖരൻ പിള്ള, നിയോജക മണ്ഡലം സെക്രട്ടറി ഇടവരമ്പിൽ ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രൊ: ആർ. രവീന്ദ്രൻ നായർ,ആർ.വിജയൻ, അഡ്വ: എസ്. ഗോപാലകൃഷ്ണപിള്ള , ജില്ലാ സെക്രട്ടറിയേറ്റംഗം ലത്തീഫ് ഒറ്റ തെങ്ങിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സോമൻ പിള്ള, എസ്. ശർമ്മിള , കെ.വി. അനന്തപ്രസാദ്, പി. സതീശൻ, സുരേഷ് മഠത്തിൽ , കെ. അജയകുമാർ, പി.കെ. രാധാമണി,നൂർ മുഹമ്മദ്, എച്ച്. ഷംസുദ്ദീൻ കുഞ്ഞ്, കെ.വി.ശ്രീകുമാർ, ആർ.ഡി. വിജയ കുമാർ വൈ. ഖാലിദ് കുഞ്ഞ്, ആർ. സുധാകരൻ, ശശികമാർ ആലപ്പാട്, ബി. അനിൽ കുമാർ, വി.മോഹൻ ,റ്റി. അനിൽകുമാർ, ആർ. സദാശിവൻ, അനിൽ കുമാർ ആലപ്പാട് തുടങ്ങിയവർ സംസാരിച്ചു.
രാജേന്ദ്രൻ കരിയപ്പള്ളി, ബി.സ്കന്ദകുമാർ,പി.എൻ. ശ്രീകുമാർ, ഷാജഹാൻ കാട്ടൂർ,ഇസ്മായിൽ കുഞ്ഞ് പൂയപ്പള്ളിൽ, ആർ.എം. ശിവപ്രസാദ്, ഷാജി സോപാനം, ജോർജ് ക്ലിഫോർഡ് കാർഡോസ്, എ.അസീസ്, മുരളീധരൻ പിള്ള പാലപ്പള്ളിൽ, സരള ടീച്ചർ, ഓമന സുഗതരാജൻ, ആബിദാ ബീവി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി