കുന്നത്തൂർ: ദക്ഷിണ ഭാരതത്തിലെ ഏക കർണക്ഷേത്രമായ കുന്നത്തൂർ തോട്ടത്തുംമുറി കല്ലുമൺ മലനടയിൽ മലക്കുട മഹോത്സവം 13ന് കൊടിയേറി 15ന് സമാപിക്കും.13 ന് രാവിലെ 5ന് പടിഞ്ഞാറേ മലങ്കാവിൽ സൂര്യപൊങ്കാല, 8ന് ചിലപ്പതികാരപാരായണം,ഉച്ചയ്ക്ക് 12.10 കഴികെ 12.40 നകം തൃക്കൊടിയേറ്റ്, 12.30ന് മലക്കുടസദ്യ,വൈകിട്ട് 6.30ന് തൃക്കൊടി സമർപ്പണഘോഷയാത്ര,
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/WhatsApp-Image-2025-02-12-at-7.00.19-PM-1.jpeg?resize=696%2C337&ssl=1)
രാത്രി 7 ന് കൈക്കൊട്ടിക്കളി,10 ന് ഭാരതക്കളി,കമ്പടികളി,12 ന് ഉടയനൂട്ട്,14 ന് രാവിലെ 4 ന് കച്ചമാറൽ, 8 ന് ഭാഗവതപാരായണം,വൈകിട്ട് 4ന് മലക്കുട എഴുന്നള്ളത്തും കെട്ടുകാഴ്ചയും,6ന് മലയൂട്ട്,6.30ന് ആകാശവിസ്മയം,രാത്രി 9.30 ന് നാടകം,11 ന് പിതൃക്കൾക്ക് ഊട്ട്,15 ന് രാവിലെ 4.30 ന് മലയുണർത്തൽ,8.45 കഴിഞ്ഞ് തൃക്കൊടിയിറക്ക്.