കായകല്പ അവാർഡിനായി പരിശോധന സഘം കരുനാഗപള്ളി താലൂക്കാശുപത്രിയിൽ സന്ദർശനം നടത്തി

Advertisement

കരുനാഗപള്ളി.കായകല്പ അവാർഡിനായി പരിശോധന സഘം കരുനാഗപള്ളി താലൂക്കാശുപത്രിയിൽ സന്ദർശനം നടത്തി. സംസ്ഥാന തലഅവാർഡിന് പരിഗണിക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ദ സംഘം സന്ദർശനം നടത്തിയത്. ശുചിത്വം, രോഗാണുബാധ തടയൽ. രോഗികൾക്കുള്ള സേവനം എന്നിവ പ്രധാനമായും പരിഗണിയാണ് അവാർഡ് നിർണ്ണയം നടത്തുന്നത്. വിവിധ വാർഡുകൾ, ഓപ്പറേഷൻ തിയെറ്റർ, അത്യാഹിത വിഭാഗം തുടങ്ങിയ ഭാഗങ്ങൾ സന്ദർശന സംഘം നേരിട്ട് വിലയിരുത്തി. കഴിഞ്ഞ മൂന്ന് തവണ കരുനാഗപള്ളി താലൂക്കാശുപത്രി കായകല്പ അവാർഡിന് അർഹമായിട്ടുണ്ട്. വീണ്ടും അവാർഡിനർഹമാകുമെന്ന പ്രതീക്ഷയാണുളള തെന്ന് ആ ശുപത്രി സൂപ്രണ്ട് Dr. തോമസ് അൽഫോൻസ് പറഞ്ഞു. Dr. കൃഷ്ണദാസ് . ലക്ഷമി, നിഖിലേഷ് . ലിസമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here