കരുനാഗപ്പള്ളി നിയോജകമണ്ഡലം കുടിവെള്ള പദ്ധതി എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

Advertisement


കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ജലവിതരണ പദ്ധതികളെ സംബന്ധിച്ചുള്ള അവലോകനയോഗം നിയമസഭാ ചേമ്പർ ഹാളിൽ സി ആർ മഹേഷ് എംഎൽഎയുടെഅധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ   കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എംഎൽഎ ആവശ്യപ്പെട്ടപ്രകാരമാണ് ഉന്നത തല യോഗം ചേർന്നത്.
കരുനാഗപ്പള്ളി കുന്നത്തൂർ സംയുക്ത  കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കുന്നത്തൂർ അമ്പുവിളയിൽ 46 എം എൽ ഡി ജലസംഭരണശാലയുടെ നിർമ്മാണം പുരോഗമിച്ചു വരുന്നു.തൊടിയൂർ പഞ്ചായത്തിലെ ഉപരിതല ജല സംഭരണി, ഭൂതല ജലസംഭരണി ജല വാഹകകുഴൽ എന്നിവയുടെ ടെൻഡർ പൂർത്തികരിച്ചു.തഴവ, കുലശേഖരപുരം ഗ്രാമപഞ്ചായത്തുകളിൽ ഉപരിതല ജല സംഭരണി, ജല വാഹക്കുഴൽ എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു വരുന്നു  മൂന്ന് പഞ്ചായത്തിലെയും ജല വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും,ഗാർഹിക കണക്ഷൻ നൽകുന്ന പ്രവർത്തികളും നടന്നുവരുന്നു . കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ജലവിതരണപൈപ്പ് സ്ഥാപിക്കൽ നടപടി വേഗത്തിൽ ആക്കമെന്നും കൂടാതെ പുത്തൻ തെരുവ് ഇ എസ് ഐ കോമ്പൗണ്ടിൽ നിർമ്മിച്ചിരിക്കുന്ന കുഴൽ കിണറിന്റെ ട്രയൽ റൺ നടത്തി ഉടൻ ഉപയോഗയോഗ്യമാ ക്കാമെന്നും അറിയിച്ചു ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ തീരദേശ പ്രദേശങ്ങളിൽ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലും, രണ്ടാം വാർഡിലും അടിയന്തരമായി 2 കുഴൽക്കിണർ സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകണ മെന്ന് എംഎൽഎ നിർദേശിച്ചു ഏറ്റവും കൂടുതൽ കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്നജനങ്ങൾ താമസിക്കുന്ന ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെകുടിവെള്ള പ്രശ്നത്തിന് ശ്വാശ്വത പരിഹാരമായി ഓച്ചിറ കുടിവെള്ള പദ്ധതിയിൽ341.5ലക്ഷം രൂപയുടെ പ്രത്യേകമായ ഒരു പദ്ധതി  തയ്യാറാക്കി ഭരണാനുമ തിക്ക് നൽകിയിട്ടുള്ളതായിജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. സ്രായിക്കാട് കുഴൽ കിണറിൽ ഇരുമ്പിന്റെ അംശം ഉള്ളതിനാൽ അയൺ റിമൂവൽ ഫിൽറ്റർ സ്ഥാ പിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടെണ്ടർ പൂർത്തിയാക്കി കരാർ നൽകിയിട്ടുള്ളതായി അറിയിച്ചു. പണിക്കർക്കടവ്   പാലത്തിനു സമാന്തരമായുള കുടിവെള്ള പൈപ്പ് ലൈൻ കടന്നുപോകുന്ന ഇരുമ്പ് പാലം അടിയന്തരമായി പുതുക്കി നിർമ്മിക്കണമെന്ന് എംഎൽഎ നിർദേശിച്ചു  തൊടിയൂർ ഗ്രാമപഞ്ചായത്തിലെ കല്ലേലിഭാഗത്ത് കുഴൽക്കിണൽ പുനസ്ഥാപിക്കുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും വക യിരുത്തിയ തുക വിനിയോഗിച്ച് അടിയന്തരമായി കുഴൽ കിണർ നിർമ്മാണ പ്രവർത്തനം ആരംഭിക്കണമെന്ന് എംഎൽ എ നിർദേശിച്ചു. ഹോമിയോ ഡിസ്പെൻസറിക്ക്‌ സമീപവും കൂടാതെ ജലജീവൻ മിഷനിൽ പെടുത്തി ഒരു കുഴൽ കിണറും നിർമ്മിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. തഴവ ഗ്രാമപഞ്ചായത്തിൽ അഞ്ച് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന കുഴൽക്കിണർ വഴിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ജലജീവിൻ മിഷൻ പദ്ധതിയിൽ രണ്ടു കുഴൽകിണർ  കൂടി സ്ഥാപിക്കാൻ തീരുമാനിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്തിൽ ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലമാണ് പൂർണമായി ഉപയോഗിക്കുന്നത്.’ഹർ ഖൽ ജൽ ‘പദ്ധതി പ്രഖ്യാപിച്ചിട്ടുള്ള ഗ്രാമപഞ്ചായത്താണ്. ജലജീവൻ മിഷൻ പദ്ധതിയിൽ 80 ശതമാനം  കണക്ഷനും നൽകിയാതായി അറിയിച്ചു. കരുനാഗപ്പള്ളി നഗരസഭയിൽ അമൃത് കുടിവെള്ള പദ്ധതി യിൽ ഉൾപ്പെടുത്തി പന്മന കോലോത്തു മുക്കിൽ നിന്നും താച്ചയിൽ  മുക്കിലുള്ള ടാങ്ക് വരെ പമ്പിങ് മെയിൻ സ്ഥാപിക്കുന്നതിനു17.14കോടിരൂപയുടെ അനുമതി ലഭിച്ചതായും നഗരസഭയിലെ ബാക്കിയുള്ള കണക്ഷൻ നൽകുന്നതിനു 30 കിലോമീറ്റർ ഭാഗത്ത് 7000 കണക്ഷൻ എന്നിവ ഉൾപ്പെടുത്തി ആകെ 54 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്, ദേശീയപാത അധികൃതരിൽ നിന്നും അടിയന്തരമായി അനുമതി വാങ്ങി പദ്ധതി നടപ്പിലാക്കണമെന്ന് എംഎൽഎ യോഗത്തിൽ നിർദ്ദേശിച്ചു. കൂടുതൽ വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തരമായി ടാങ്കറിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ജനവിഭവ മന്ത്രി, ജില്ലാ കളക്ടർ എന്നിവരുമായി സംസാരിച്ച് അടിയന്തര ഉത്തരവ് ലഭ്യമാക്കുന്നതാണെന്ന് എംഎൽഎ അറിയിച്ചു. ഇവർ നടപ്പാക്കുന്നതിനായി ജില്ലാതലത്തിലുള്ള ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭൂകരപ്രചരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നതിന് തീരുമാനിച്ചു. ജലജീവന്‍ മിഷൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ അടിയന്തരമായി പുനർ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണ മെന്നും എംഎൽഎ നിർദേശിച്ചു. മഹേഷ് എംഎൽഎയുടെ അധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ കേരള ജല അതോറിറ്റിമാനേജിങ് ഡയറക്ടർ എ ജീവൻബാബു ഐ എ എസ്, ടെക്നിക്കൽ മെമ്പർ ബിന്ദു, ചീഫ് എൻജിനീയർമാരായ ലക്ഷ്മി എം,സജീവ് ആർ,എഞ്ചിനീയർ മാരായ രാജേഷ് ഉണ്ണിത്താൻ, മഞ്ജു എം എസ്, സന്തോഷ്‌ കുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉല്ലാസ്, ബിന്ദു വിജയകുമാർ, മിനിമോൾ നിസാം, മറ്റ് ജനപ്രതിനിധികളായ തൊടിയൂർ വിജയൻ, ആർ അമ്പിളിക്കുട്ടൻ,നകുലൻ, സിന്ധു,മറ്റ് ജലവിഭവ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here