ചവറ. ഒ.എന്‍.വി കവിതകള്‍ മനുഷ്യനെ മനുഷ്യരാക്കിതീര്‍ക്കാനുളള തീവ്രതയാണെന്നും അക്ഷരമുളളിടത്തോളം ആ കവിതകള്‍ മരണമില്ലാതെ ഉണര്‍ന്നിരിക്കുമെന്നും പ്രശസ്തകവി ചവറ കെ.എസ് പിളള പറഞ്ഞു.
ചവറ വികാസ് സംഘടിപ്പിച്ച ഒ.എന്‍.വിയുടെ 9-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒ.എന്‍.വി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എസ്.പിളള.
വികാസ് പ്രസിഡന്‍റ് ജി. ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീഹരി രാജ് സ്വാഗതവും അനന്തു എംഎന്‍ നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിന് മുന്‍പ് കൃഷ്ണന്‍കുട്ടിയുടെ കാവ്യാലാപനവും വികാസ് അംഗങ്ങളുടെ പുഷ്പാര്‍ച്ചനയും നടന്നു.