കൊല്ലം. നഗ്നതാപ്രദർശനത്തിനെതിരെ പോലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിൽ പരാതിക്കാരിയെയും പിതാവിനെയും വീട്ടിൽ കയറി വെട്ടി. കൊല്ലം ഏരൂരിലാണ് സംഭവം. 3 പേർ അറസ്റ്റിൽ.
പതിമൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലം ഏരൂർ സ്വദേശിനി ആശയ്ക്ക് മുന്നിൽ പ്രദേശവാസിയായ ചങ്കൂ സുനിലെന്നുവിളിക്കുന്ന സുനിൽ നഗ്നതാ പ്രദർശനം നടത്തിയത്. ഇത് ചോദ്യം ചെയ്ത ആശയെ ഇയാൾ അസഭ്യം വിളിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശ ഏരൂർ പോലീസിൽ പരാതി നൽകി. എന്നാൽ പരാതിയിൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതിൻ്റെ വൈര്യാഗ്യത്തിൽ
സുനിലും, മകൻ ആരോമലും സുനിലിന്റെ സുഹൃത്ത് അനീഷും ആശയുടെ വീട്ടിലെത്തി ആശയെയും പിതാവിനെയും വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
തന്റെ പരാതിയിൽ പോലീസ് ആദ്യം തന്നെ കേസെടുത്ത് പ്രതികളെ പിടികൂടിയിരുനെങ്കിൽ തനിക്കും പിതാവിനും ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് ആശ പ്രതികരിച്ചു
സംഭവത്തിന് പിന്നാലെ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ സുനിൽ നിരവധി കേസുകളിൽ പ്രതിയാണന്നാണ് വിവരം