ശാസ്താംകോട്ട: “അരി എവിടെസർക്കാരെ” എന്ന മുദ്രാവാക്യമുയർത്തി
കോൺഗ്രസ്സ് സർക്കാർ നടപ്പിലാക്കിയ സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സബ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചും , പച്ചരി, ഗോതമ്പ്,മണ്ണണ്ണ എന്നിവയുടെ വിതരണം പുന:സ്ഥാപിക്കണമെന്ന് ആവശ്യപെട്ടും കോൺഗ്രസ്സ് നടത്തുന്ന പ്രക്ഷോപങ്ങളുടെ രണ്ടാം ഘട്ടമായി റേഷൻ കടകൾക്ക് മുന്നിൽ മണ്ഡലം കമ്മാറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലോക്ക് തലഉദ്ഘാടനം ശാസ്താംകോട്ടപടിഞ്ഞാറ് മണ്ഡലത്തിൽ പള്ളിശ്ശേരിക്കൽ -കാഞ്ഞിക്കൽ
കശുവണ്ടി ഫാക്ടറിക്ക് മുന്നിലെ റേഷൻ കടക്ക് മുന്നിൽ കെ.പി.സി.സി അംഗം എം.വി.ശശികുമാർനായർഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് എം.വൈ.നിസാർഅദ്ധ്യക്ഷതവഹിച്ചു. തുണ്ടിൽ നൗഷാദ്,ആർ. അരവിന്ദാക്ഷൻ പിള്ള , എൻ.സോമൻപിള്ള, സൈറസ് പോൾ, സിജു കോശി വൈദ്യൻ, അമ്യത പ്രിയ,റഷീദ് പള്ളിശ്ശേരിക്കൽ , പി.ആർ. ബിജു,ഗോപൻ പെരുവേലിക്കര, എസ്.ബീന കുമാരി , ഐ.ഷാനവാസ്, എസ്.എ.നിസാർ , റഷീദ് ശാസ്താംകോട്ട, ഷിഹാബ് മുല്ലപ്പള്ളിൽ, അബ്ദുൽ സലാം പോരുവഴി ,സ്റ്റാലിൻ ആഞ്ഞിലിമൂട് ,ലോജു ലോറൻസ് , രാധാകൃഷ്ണൻ അമ്പലപുഴ , നാസർ കുറവന്റയ്യം,സിദ്ധീഖ് ഇസ്മായിൽ, എച്ച്.സലിം തുടങ്ങിയവർ പ്രസംഗിച്ചു. മറ്റ് മണ്ഡലങ്ങളിൽ 14 നാളെ വൈകിട്ട് 4 മണിക്ക് പ്രധിഷേധ ധർണ്ണ നടക്കും.