ശാസ്താംകോട്ട.വേങ്ങ പൊട്ടക്കണ്ണൻ മുക്കിന് സമീപം വളവിൽ കാർ തടാക തീരത്തേക്ക് മറിഞ്ഞ് അപകടം. വൈകിട്ട് ഏഴുമണിയോടെ പ്രധാന പാതയിൽ കാരാളി മുക്ക് ഭാഗത്തു നിന്നും ശാസ്താംകോട്ടയിലേക്കു വന്ന കാർ ആണ് സ്കൂട്ടർ യാത്രികനെ തട്ടി 10 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.. രാജഗിരി സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. തലകീഴായി കാർ മറിഞ്ഞിട്ടു യാത്ര ക്കാർക്ക് കാര്യമായ അപക്ഷം ഉണ്ടായില്ല . ഇരു ചക്ര വാഹന യാത്രക്കാരന്നും വലിയ അപകടമില്ല.
സ്ഥിരമായി അപകടമുണ്ടാക്കുന്ന എസ് വളവിൽ അപകടം കുറയ്ക്കാൻ തിട്ട കല്ലുപയോഗിച്ച് കെട്ടി വീതി വർദ്ധിപ്പിച്ചിട്ടും തുടർ നടപടിയില്ല. ക്രാഷ് ബാരിയർ സ്ഥാപിക്കേണ്ട സ്ഥലമാണ്. കെമിക്കലുകളും പെട്രോളിയം ഉൽപ്പന്നങ്ങളുമായി പോകുന്ന ലോറികൾ ഇവിടെ മറിഞ്ഞാൽ ശുദ്ധജല തടാകം മലിനമാവുകയും കൊല്ലം നഗരത്തിലുൾപ്പെടെ കുടിനീർ മുട്ടുകയും ചെയ്യും.
ഇവിടെ വീതി കൂട്ടിയിട്ടും ഒരു ഇലക്ടിക് പോസ്റ്റ് അപകടകരമായി നിൽക്കുന്നു. വളവിൽ വെള്ളക്കെട്ട് പതിവാണ്. വളവിൽ സ്ഥലം കയ്യേറി തട്ടുകടകൾ സ്ഥാപിച്ചിട്ടുമുണ്ട്.