കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് കരുനാഗപ്പള്ളി പൊലിസിന്റെ പിടിയിലായി. തൊടിയൂര്‍ പി.വി നോര്‍ത്ത് കാട്ടുമ്പുറത്തു കിഴക്കതില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നജീമാ(31)ണ് പിടിയിലായത്. പൊലിസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തി പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ വീട്ടിലെ കിടപ്പ്മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5.26 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കരുനാഗപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനയ്ക്കായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത്.
കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.