ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വജ്രജൂബിലി ആഘോഷ പരിപാടികൾ തുടങ്ങി

Advertisement

ശാസ്താംകോട്ട :ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വജ്രജൂബിലി ആഘോഷ പരിപാടികൾ തുടങ്ങി. ഇന്നലെ വൈകിട്ട് എട്ടിന് മന്ത്രി കെ.എം.ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രതിഭാ അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ഗോപൻ എൻഡോവ്മെൻ്റ് വിതരണവും നിർവഹിച്ചു. പൂർവ വിദ്യാർഥി കൂട്ടായ്മ പ്രഖ്യാപനം പി.എസ്.സി. മുൻ ചെയർമാൻ എം.ഗംഗാധരക്കുറുപ്പ്,
ആർ.ചന്ദ്രശേഖരൻ, ഗ്രന്ഥകർത്താവ് കെ.ഗോപിക്കുട്ടൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഭൂമിത്രസേന ക്ലബ് തയ്യാറാക്കിയ മാലിന്യമുക്ത നവകേരളം തീം സോങിൻ്റെ സി.ഡി.പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുന്ദരേശൻ നിർവഹിച്ചു.
ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയിൽ പൂർവ വിദ്യാർഥി-അധ്യാപക സംഗമം, കലാ-കായിക – രചനാ മത്സരങ്ങൾ, എക്സിബിഷനുകൾ, സെമിനാറുകൾ, ശൂരനാട് ഫെസ്റ്റ്, അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി, കലാപരിപാടി തുടങ്ങിയവ ഉണ്ടാക്കിരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എം.ശിവശങ്കരപ്പിള്ള, ജനറൽ കൺവീനർ ഡോ.കെ. സന്ധ്യാകുമാരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.വേണുഗോപാലക്കുറുപ്പ് , കൺവീനർ ജി.എസ്.അജിത, വർക്കിങ് ചെയർമാൻ സി.പുഷ്പകുമാർ തുടങ്ങിയവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here