രിശോധനയില്‍ 10.047 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ, ഗഞ്ചം സുരട സബ് ലത്തിപ്പാടയില്‍ ജിനയ സബര്‍ (26) ആണ് കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഒഡിഷയില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന റാക്കറ്റിലെ അംഗമാണ് ഇയാള്‍.
കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു.എസ്.എസ്-ന്റെ നിര്‍ദേശാനുസരണം സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.