ശാസ്താംകോട്ട : സി പി ഐ ശൂരനാട് മണ്ഡലം സമ്മേളനം മേയ് 11 മുതൽ 13 വരെ ചക്കുവള്ളിയിൽ നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി 501 അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചക്കുവള്ളി എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ ഉദ്ഘാടനം ചെയ്തു. കെ സി സുഭദ്രാമ്മ അധ്യക്ഷത വഹിച്ചു. ഉമ്മൻ്റയ്യത്ത് ഗോപിനാഥൻ പിള്ള, എസ് അനിൽ, ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, എന്നിവർ സംസാരിച്ചു. മനു പോരുവഴി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി കെ സി സുഭദ്രാമ്മ, ആർ സുന്ദരേശൻ, ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, കെ എൻ കെ നമ്പൂതിരി ( രക്ഷാധികാരികൾ)
മ്മൻ്റയ്യത്ത് ഗോപിനാഥൻ പിള്ള (ചെയർമാൻ) ജെ ജിഷാകുമാരി, ആർ സുരാജ് , എം രാജ് മോഹൻ ( വൈസ് ചെയർമാൻ) മനു പോരുവഴി ( ജനറൽ കൺവീനർ ) വി ശശിധരൻ പിള്ള, പി എം സോമരാജൻ , ബിജു പോൾ ( ജോയിൻ്റ് കൺവീനർമാർ) വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി ഫുഡ് കമ്മിറ്റി ജിഷാകുമാരി | ചെയർ പേഴ്സൺ) പി ജി പ്രിയൻ കുമാർ ( കൺ വീനർ) പബ്ളിസിറ്റി ബാലചന്ദ്രൻ പിള്ള ( ചെയർമാൻ) ആർ സുരാജ് ( കൺവീനർ) സ്റ്റേജ് ആൻ്റ് ഡെക്കറേഷൻ എം രാജ് മോഹൻ ( ചെയർമാൻ) വി ശശിധരൻ പിള്ള ( കൺവീനർ) മീഡിയാ ആൻ്റ്
സോഷ്യൽ മീഡിയ തിലക് ( ചെയർമാൻ ) ഷൈജു മാലുമേൽ ( കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു
പടം:സി പി ഐ ശൂരനാട് മണ്ഡലം സമ്മേളനത്തിൻ്റെ വിജയത്തിനായി ചക്കുവള്ളി എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ ഉദ്ഘാടനം ചെയ്യുന്നു