കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജന്മദിനാഘോഷം:പന്മന ആശ്രമത്തിൽ പുഷ്പാർച്ചന നടത്തി

Advertisement

ചവറ:കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 127 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൻ്റെ നേതൃത്വത്തിൽ പന്മന ആശ്രമത്തിലെ കുമ്പളം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.പ്രിൻസിപ്പൽ ഡോ.കെ സി പ്രകാശ്,ആർ.അരുൺകുമാർ,കേരള സർവകലാശാല സെനറ്റംഗം ഡോ.എസ്.ആർ അജേഷ്,ഡോ.എസ്.സുജയകുമാരി, ഡോ.ദീപ എസ്,ഡോ.ജയന്തി എസ്,ഡോ.ശ്രീജിത്ത് ടി.ജി,ഡോ.ബിനുശ്രീജയൻ,ഡോ.അനീഷ്, ഡോ.ബിജു പി.ആർ,സുനിൽകുമാർ, സനിൽ,അരുൺ, ആശ്രമം കോഓർഡിനേറ്റർ ജി.ബാലചന്ദ്രൻ,അരുൺ ബാബു,സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.21ന് കോളേജിൽ നടക്കുന്ന സ്ഥാപക ദിനാഘോഷ ഉദ്ഘാടനവും കുമ്പളത്ത് ശങ്കുപ്പിള്ളയുടെ പ്രതിമാ സമർപ്പണവും ധനകാര്യവകുപ്പ് മന്ത്രി കെ. ‘എൻ ബാലഗോപാൽ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here