കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കൊല്ലം കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയെ ആണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ നിന്ന് പെണ്‍കുട്ടി എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് ലഭിച്ചു. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞെന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അഞ്ചാലുമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement