ക്രിസ്മസ്- പുതുവര്‍ഷ ബംപര്‍ ലോട്ടറി ടിക്കറ്റ് വ്യാജമായി നിര്‍മിച്ചു വിറ്റഴിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ സിപിഎം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. വാളക്കോട്ട് സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂര്‍ ടിബി ജങ്ഷന്‍ കുഴിയില്‍ വീട്ടില്‍ ബൈജു ഖാന്‍ (38) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയാണ് ഇയാള്‍.
പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ താല്‍ക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. ടിബി ജങ്ഷനില്‍ ഇയാള്‍ക്ക് രണ്ട് ലോട്ടറി കടകളുണ്ട്. യഥാര്‍ത്ഥ ടിക്കറ്റുകള്‍ ഏജന്‍സിയില്‍ നിന്നു വാങ്ങി അതേ മാതൃകയില്‍ കളര്‍ പ്രിന്റ് എടുത്തു കഴിഞ്ഞ ഡിസംബര്‍ 12 മുതല്‍ 24 വരെ വില്‍പന നടത്തിയായിരുന്നു തട്ടിപ്പ്.