കരുനാഗപ്പള്ളി : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ “ദിശ” ടെലി കൗൺസിലിംഗ് പരിപാടി ആരംഭിച്ചു.എസ്സ്. എസ്സ്. എൽ. സി പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നലക്ഷ്യവുമായിട്ടാണ് ടെലി കൗൺസിലിംഗ് ആരംഭിച്ചത്.9526173140 എന്ന നമ്പറിൽ കൗൺസിലറുടെ സേവനം ലഭ്യമാകും.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്തു.സബർമതി ഗ്രന്ഥശാല പ്രസിഡന്റ്
സുമൻജിത്ത്മിഷ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സ്മിജിൻ ദത്ത് മുഖ്യപ്രഭാഷണം നടത്തി.
ഗ്രന്ഥശാലാ സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ,ഗ്രന്ഥശാലാ കമ്മിറ്റി അംഗങ്ങളായ വി.കെ.രാജേന്ദ്രൻ,ബിന്ദു. എൽ,ശബരീനാഥ്. എച്ച്,രാജേഷ്.എ പുലരി,സവിത.വി,മനു മോഹൻ, ഗോപൻ ചക്കാലയിൽ, മഹേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.