കൊല്ലം: ദേശീയപാത നിര്‍മാണത്തിനെത്തിച്ച ക്രെയിനിന്റെ ടയര്‍ മാറ്റിയിടാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് ക്ലീനറായ യുവാവിന് ദാരുണാന്ത്യം. തൃക്കടവൂര്‍ നീരാവില്‍ എന്‍.എസ്.ആര്‍.എ നഗര്‍ രഞ്ജിത്ത് ഭവനില്‍ രമേശ് – സുധ ദമ്പതികളുടെ മകന്‍ അജിത്താ(23)ണ് മരിച്ചത്. കൊല്ലം ബൈപാസില്‍ നീരാവില്‍ ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. ക്രെയിനിന്റെ ടയര്‍ മാറ്റിയിടാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജിത്തിനെ ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. സഹോദരന്‍: രഞ്ജിത്ത്.