കൊല്ലം: കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം 2025-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനയുടെ സീനിയർ വൈസ് പ്രസിഡന്റായി കൊല്ലത്തുനിന്നും കല്ലട ഗിരീഷിനെ തിരഞ്ഞെടുത്തു. എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് കൂടിയാണ് കല്ലട ഗിരീഷ്. വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഡി സി സി ജനറൽ സെക്രട്ടറി, മാനവ സംസ്കൃതിയുടെ സംസ്ഥാന വൈസ് ചെയർമാൻ, കെ പി എസ് ടി യെ സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു