സ്വരാജ് ട്രോഫി നിറവിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത്;ശാസ്താംകോട്ടയ്ക്ക് രണ്ടാം സ്ഥാനം

Advertisement

കുന്നത്തൂർ:മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സ്വരാജ് ട്രോഫിക്ക് ജില്ലയിൽ നിന്നും കുന്നത്തൂർ പഞ്ചായത്ത് ഒന്നാം സ്ഥാനവും ശാസ്താംകോട്ട പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.25 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.അടിസ്ഥാന മേഖലയിലും പശ്ചാത്തല -ആരോഗ്യമേഖലയിലും നടപ്പാക്കിയ സമഗ്ര വികസനമാണ് കുന്നത്തൂരിനെയും ശാസ്താംകോട്ടയെയും പുരസ്ക്കാരത്തിന് അർഹമാക്കിയത്.ഇത് രണ്ടാം തവണയാണ് ജില്ലയിൽ ഒന്നാം സ്ഥാനം കുന്നത്തൂർ പഞ്ചായത്തിനെ തേടിയെത്തിയത്.ഒരു തവണ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.ശാസ്താംകോട്ട പഞ്ചായത്തിനും സ്വരാജ് ട്രോഫി പുരസ്ക്കാരം പല തവണ അർഹമായിട്ടുണ്ട്.നൂറ് ശതമാനം നികുതി പിരിവ്,

പ്രസിഡൻ്റ് കെ.വത്സലകുമാരി,വൈസ് പ്രസിഡൻ്റ് ബിനേഷ് കടമ്പനാട്

അഗ്നിചിറകുകൾ – സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള കരാട്ടെ പരിശീലനം,നീന്തൽ പരിശീലനം,ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്കു വേണ്ടി പകൽവീട്,പഞ്ചായത്തിലെ മുഴുവൻ ഘടക സ്ഥാപനങ്ങളും ഐഎസ്ഒ പ്രഖ്യാപനം,മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി കെട്ടിടം,ജില്ലയിൽ ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ച കൃഷിഭവൻ,ആയൂർവേദാശുപത്രി,
ആധുനിക നിലവാരത്തിൽ പണി കഴിപ്പിച്ച വഴിയോര വിശ്രമകേന്ദ്രം ഉൾപ്പെടെ കുന്നത്തൂർ പഞ്ചായത്തിൽ നടപ്പാക്കിയ സമഗ്ര വികസനമാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് പ്രസിഡൻ്റ് കെ.വത്സലകുമാരി,വൈസ് പ്രസിഡൻ്റ് ബിനേഷ് കടമ്പനാട് എന്നിവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here