ശാസ്താംകോട്ട :വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ യു കെ ജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ശാസ്താംകോട്ട പോലീസ് സബ് ഇൻസ്‌പെക്ടർ ഷാനവാസ് കെ എച് മുഖ്യ അതിഥി ആയിരുന്നു.രണ്ടു വർഷം പ്രീ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ 250 ൽ പരം വിദ്യാർത്ഥികൾക്ക് അടുത്ത തലത്തിലേക്കുള്ള വിദ്യാഭ്യാസത്തിനു മുന്നോടിയായുള്ള ബിരുദദാന ചടങ്ങിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, പിടിഎ പ്രസിഡന്റ് കുറ്റിയിൽ നിസാം,ചെയർമാൻ ശ്രീ എ എ റഷീദ്, മാനേജർ ശ്രീ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി. എസ്, സീനിയർ പ്രിൻസിപ്പൽ രവീന്ദ്രനാഥ്. കെ, വൈസ്പ്രിൻസിപ്പൽ ജെ യാസിർഖാൻ, കോർഡിനേറ്റർമാരായ ഷിംന മുനീർ, അഞ്ജനി തിലകം എന്നിവർ ആശംസ അർപ്പിച്ചു. അധ്യാപക പ്രതിനിധികളായ സുബി സാജ്, സാലിം, സന്ദീപ്, റാം കൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി