കൊല്ലം: ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 59കാരന് 38 വര്‍ഷവും 6 മാസവും കഠിനതടവ്. രണ്ടാംകുറ്റി വയലില്‍ പുത്തന്‍വീട്ടില്‍ നാസറിനെയാണ് കൊല്ലം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്.38 വര്‍ഷം കഠിനതടവിന് പുറമെ 1.80 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം.
തട്ടുകടയില്‍ സാധനം വാങ്ങാനെത്തിയ ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ കടക്കുള്ളിലെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമത്തിന്റെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിൻ്റെയും വിവിധ വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
2027 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആർ. സരിത ഹാജരായി.