ശൂരനാട്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഹനിക്കുന്നതും ഫെഡറല്‍ സംവിധാനത്തെ തുരങ്കം വയ്ക്കുന്നതുമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇത് ഒരു രാജ്യം ഒരു മതം എന്ന നിലയിലേക്ക് വളര്‍ന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോഗ്രസീവ് ഫോറം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിന് പുറത്തുനില്‍ക്കുമ്‌പോഴുള്ള നിലപാടുകളല്ല രാഷ്ട്രീയ കക്ഷികള്‍ക്ക് അധികാരത്തിലേറിയാലുള്ളതെ ന്നും ഇത് ജനാധിപത്യ സമൂഹത്തില്‍ പല ആശങ്കകള്‍ക്കും ഇടയാക്കുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ കേരള സര്‍വകലാശാല മുന്‍പ്രോ വൈസ് ചാന്‍സലര്‍ പ്രഫ ജെ പ്രഭാഷ് പറഞ്ഞു.
ജില്ലാ പ്രസിഡന്‌റ് ഡോ. ബി ജനാര്‍ദ്ദനന്‍പിള്ള അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍പിള്ള മോഡറേറ്ററായി. ജില്ലാ സെക്രട്ടറി ഡോ.ബി ബാഹുലേയന്‍, ഡോ.എ സജീദ്, ആര്‍ എസ് അനില്‍,പ്രഫ. ജി വാസുദേവന്‍, നജീബ് എസ്എം, മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രോഗ്രസീവ് ഫോറം കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍. അഡ്വ. രാധാകൃഷ്ണകുറുപ്പ്(പ്രസി.),ഷാജു(സെക്ര.),ഡോ.പ്രീതഗീത(വൈ.പ്രസി),നിവിന്‍,ഷിഹാബുദ്ദീന്‍(ജോ.സെക്ര.)