ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് മാര്‍ച്ച് 6-ലേക്ക് മാറ്റി

Advertisement

കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് മാര്‍ച്ച് 6 ലേക്ക് മാറ്റി. പണം ആവശ്യപ്പെട്ട് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (51), ഭാര്യ എം.ആര്‍. അനിതാകുമാരി (39), മകള്‍ പി. അനുപമ (21) എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നതിനല്ലാതെ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യത്തില്‍ കഴിയുന്നത്. ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് മുന്‍പാകെ കുറ്റപത്രം സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് വൈകിട്ടാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

Advertisement