ശാസ്താംകോട്ട:തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ശൂരനാട് തെക്ക് കുമരംചിറ ദേവി ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് നടക്കും.ഉല്‍സവത്തിനായി ശൂരനാടേക്കുള്ള വഴികളെല്ലാം ഇന്ന് നിറഞ്ഞു കവിയും. നൂറുകണക്കിന് കെട്ടുകാഴ്ചകൾ അണിനിരക്കുന്ന പകൽ പൂരമാണ് പ്രധാന ആകർഷണം.സന്ധ്യയോടെ ക്ഷേത്രത്തിന് താഴെയുള്ള വിശാലമായ ഏലായിൽപ്രത്യേകം നിശ്ചയിച്ചിട്ടുള്ള പന്തിയിൽ സ്ഥാനം പിടിക്കുന്ന കെട്ടുകാഴ്ചകൾ പ്രൗഢഗംഭീരമാണ് .ഭഗവതിയുടെ ഉടവാളേന്തിയ ഊരാളി കെട്ടുകാഴ്ച കണ്ടതിനുശേഷംകെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക്എത്തിച്ച് വലം വെച്ച് മടങ്ങും. പുലര്‍ച്ചെ കെട്ടുകാഴ്ച കണ്ട് ദേവി മടങ്ങുന്നതോടെ യാണ് ഉല്‍സവ സമാപനം