ശൂരനാട്.കുമരൻചിറ ക്ഷേത്രത്തിലേക്ക് തിരു ഉത്സവം കാണുന്നതിനായി വരുന്നവരുടെ വാഹനങ്ങൾ താഴെ പറയും പ്രകാരം ഗതാഗതം ക്രമീകരിച്ചിരിക്കുന്നതായി ശൂരനാട് പൊലീസ് അറിയിച്ചു.
എല്ലാ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിൽ തന്നെ വാഹനങ്ങൾ നിർബന്ധമായും പാർക്ക് ചെയ്യേണ്ടതാണ്.
പാർക്കിംഗ് സ്ഥലങ്ങൾ
ഭരണിക്കാവ്, ശാസ്‌താംകോട്ട ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ
നാലുമുക്ക് പള്ളിക്ക് കിഴക്ക് വശത്തുള്ള പാർക്കിംഗ് ഗ്രൗണ്ട്
കരുനാഗപ്പള്ളി, ചക്കുവള്ളി, പതാരം, കക്കാക്കുന്ന് ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ
പതാരം, യൂ.പി സ്ക്‌കൂൾ, ഹൈസ്‌കൂൾ, പഞ്ചായത്ത് ഗ്രൗണ്ട് എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം
മൈനാഗപ്പള്ളി, കാരൂർകടവ്, കിഴക്കടത്ത് മുക്ക് ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ
ആലുംമൂട് ജംഗ്ഷന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ട്