കരുനാഗപ്പള്ളി. ഹൈവേ വികസനത്തിന്റെ ഭാഗമായി ഓച്ചിറ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്നുള്ള മെയിൻ പൈപ്പ് ലൈൻ പൊട്ടിയതിനാൽ 19/02/25 ബുധനാഴ്ച പൂർണമായും 20/02/25 വ്യാഴാഴ്ച ഭാഗികമായും ഓച്ചിറ സെക്ഷൻ പരിധിയിൽ വരുന്ന ഓച്ചിറ ക്ലാപ്പന ആലപ്പാട് പഞ്ചായത്തുകളിലും , കരുനാഗപ്പള്ളിമുനിസിപ്പാലിറ്റിയിലും കുലശേഖരപുരം പഞ്ചായത്തിന്റെ 1,2,23,24 വാർഡുകളിലും കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.