ശാസ്താംകോട്ട. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പൂർവ്വ വിദ്യാർത്ഥി സംഘടന, ” ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഭാവി” എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.കാസർഗോഡ് കേന്ദ്രീയസർവ്വകലാശാലയിലെ അക്കാദമിക് വിഭാഗം ഡീൻ ആയ പ്രൊഫ.(ഡോ.) അമൃത് ജി. കുമാർ വിഷയം അവതരിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വന്നു കൊണ്ടിരിക്കുന്ന കാതലായ മാറ്റങ്ങൾവിശദീകരിച്ചു. അതുണ്ടാക്കുന്ന നൂതന തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുംവിധം ഗുണമേന്മ നേടാനുള്ള വഴികൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. അങ്ങനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്താനുള്ള ഉത്തരവാദിത്വം അവർക്കുണ്ടെന്നുംചൂണ്ടിക്കാണിച്ചു.. ഒപ്പം ഏവർക്കും സാമൂഹിക നീതി ഉറപ്പാക്കും വിധം സർവ്വകലാശാലകൾ നിലനിർത്തേണ്ട ആവശ്യകതയും വ്യക്തമാക്കി. എസ്സ.സി. ഈ. ആർ. റ്റി. പൂർവ്വ അദ്ധ്യാപകൻ ഡോ. എൻ. സുരേഷ് കുമാർ മോഡറേറ്ററായിരുന്നു. ഡോ. എസ്. ദീപ മുഖ്യ പ്രഭാഷകനെ പരിചയപ്പെടുത്തി. കോളേജ് മുൻ പ്രിൻസിപ്പലും സെമിനാർ കമ്മിറ്റി ചെയർ പേഴ്സണുമായ ഡോ. മിനി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് ശ്രീ. കെ.വി. രാമാനുജൻ തമ്പി അദ്ധ്യക്ഷതവഹിച്ചു. ശ്രീമതി. ശ്രീജാ ആർ., പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ട്രഷറർ ശ്രീ.സോമൻ പിള്ള, വൈസ് പ്രസിഡണ്ട് ശ്രീമതി രശ്മീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. വജ്രജൂബിലി ആഘോഷ സംഘാടക സമിതിയുടെ ജനറൽ കൺവീനർ പ്രൊഫ. ആർ. അരുൺകുമാർ കൃതജ്ഞത പറഞ്ഞു.