ശാസ്താംകോട്ട. കല്ലട പദ്ധതി ഇറിഗേഷന്‍കനാലുകള്‍ തുറക്കാത്തത് മൂലം താലൂക്കില്‍ പലയിടത്തും വരള്‍ച്ച രൂക്ഷം. മുന്‍വര്‍ഷങ്ങളെക്കാള്‍ വരള്‍ച്ച അനുഭവപ്പെട്ടിട്ടും പലകാര്യങ്ങള്‍ പറഞ്ഞ് കനാല്‍ ജലവിതരണം നീട്ടിക്കൊണ്ടുപോവുകയാണ്. കനാലിലെ വൃത്തിയാക്കല്‍ കാര്യക്ഷമമല്ലാതിരുന്നതിനാല്‍ ചവര്‍ കയറി പലയിടത്തും സൈഫണ്‍ അടഞ്ഞതാണ് വിനയെന്ന് പറയുന്നു. തടാകത്തിന്‍റെ തീരപ്രദേശമായ മൈനാഗപ്പള്ളി വേങ്ങ ബാഗത്ത് വരള്‍ച്ച രൂക്ഷമാണ്. തടാകത്തിലേക്ക് വരള്‍ച്ചമബൂലം ജലം വലിയുന്നതിനാല്‍ ഇവിടെ കിണറുകള്‍ വരണ്ട നിലയാണ്. കാര്‍ഷിക വിളകൃഷികള്‍ വരണ്ടുണങ്ങി. കനാല്‍ തുറന്നാല്‍ കിണറുകളില്‍ ജലമെത്തും.
ജലം വിതരണം ചെയ്യുന്നതിലും അശാസ്്രീയതയുണ്ട്. കൃത്യമായ ഇടവേളകളില്‍ ജലമെത്തിയാലേ കനാല്‍തുറക്കുന്നതിന്‍റെ ഗുണം കൃഷിക്ക്ലഭിക്കൂ. എന്നാല്‍ ഒന്നു തുറന്നാല്‍ രണ്ടോമൂന്നോ ദിവസം കഴിയുമ്പോള്‍ അടക്കും. പിന്നെ ആഴ്ചകള്‍ അനങ്ങാതിരിക്കും. വീണ്ടും കൃഷി ഉണങ്ങുമ്പോഴാവും തുറക്കല്‍. കര്‍ഷകര്‍ക്കു വേണ്ടിയെന്ന് പറയുന്ന കനാല്‍ കര്‍ഷകര്‍ക്ക് ഗുണമില്ലാത്ത വിധമാണ് തുറക്കുന്നത്.
കനാല്‍ ശുചീകരണം കരാറുകാര്‍ക്ക് തിരിച്ചു കൊടുത്തത് രാഷ്ട്രീയ ലാഭത്തിനാണ്. നേരത്തേ തൊഴിലുറപ്പു പദ്ധതിക്കാര്‍ ഏറെ ഉത്തരവാദിത്തത്തോടെ ചെയ്ത ജോലിയാണിത്. കാര്യക്ഷമമല്ലാത്ത കനാല്‍ ശുചീകരണം മൂലം പലയിടത്തും ചവറുകള്‍ കനാലില്‍ കിടപ്പുണ്ട്. കാട് പിടിച്ചത് നീക്കാത്തിടമുണ്ട്. ഇതുകയറി സൈഫണ്‍ അടയുന്നതോടെ വന്‍ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.ഇതൊന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.