പടിഞ്ഞാറേ കല്ലട . ജനവിരുദ്ധ ബഡ്ജറ്റിനെതിരെ സംസ്ഥാന വ്യാപകമായി കെ.പി.സി.സി ആഹ്വാനം ചെയ്ത വില്ലേജ് ഓഫീസ് ധർണ്ണ പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസ് പടിക്കൽ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു. ജോൺ പോൾസ്റ്റഫ്, ദിനകർ കോട്ടക്കുഴി, ഗീവർഗീസ്, കാരാളി ഗിരീഷ്, കുന്നിൽ ജയകുമാർ, അംബുജാക്ഷിയമ്മ, രവീന്ദ്രൻ പിള്ള, വിഷ്ണു കുന്നൂത്തറ, അജിത് ചാപ്രായിൽ, ശിവരാമൻ, ഗോപാലകൃഷ്ണൻ, എ.കെ. സലീബ്, മോഹനൻ പിള്ള, ശശിധരൻ പിള്ള, റെജി, രവീന്ദ്രൻ പിള്ള, മനോജ്, ഗോപാലകൃഷ്ണപിള്ള, ഹനിമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.