ശാസ്താംകോട്ട ബ്ലോക്കിൽ കോൺഗ്രസ്സ് വില്ലേജ് ആഫീസ് മാർച്ചും ധർണ്ണയുംനടത്തി

Advertisement


ശാസ്താംകോട്ട: ജനദ്രോഹബജറ്റ്നിർദ്ദേശങ്ങൾക്കും, ഭൂനികുതി വർദ്ധനവിനുമെതിരെ ശാസ്താംകോട്ട ബ്ലോക്കിലെകോൺഗ്രസ്സ് പ്രവർത്തകർവില്ലേജ് ആഫീസുകളിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയുംനടത്തി. ബ്ലോക്ക്തലഉദ്ഘാടനം കിഴക്കേ കല്ലട വില്ലേജ് ആഫീസിന് മുന്നിൽബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനംചെയ്തു.മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യത്ത് അദ്ധ്യക്ഷതവഹിച്ചു. ചന്ദ്രൻകല്ലട, കുമ്പിലിൽ ഗോപാലകൃഷ്ണപിള്ള ,സുരേഷ്ചന്ദ്രൻ ,സൈമൺ വർഗ്ഗീസ്, നകുലരാജൻ, സ്‌റ്റീഫൻ പുത്തേഴം,സതീശ്കുമാർ , വി.എസ്.ശ്രീനാഥ്, ശ്രീജിത്ത് കല്ലട, മണി വ്യന്ദാവൻ , കോശി അലക്സ് , ശ്രീരാഗ് മഠത്തിൽ,ഷാജിമുട്ടം, മായാദേവി തുടങ്ങിയവർ പ്രസംഗിച്ചു.

ശാസ്താംകോട്ടയിൽ മുൻ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലടവിജയൻഉദ്ഘാടനം ചെയ്തു.പടിഞ്ഞാറ് മണ്ഡലംപ്രസിഡന്റ് എം.വൈ.നിസാർഅദ്ധ്യക്ഷതവഹിച്ചു. കിഴക്ക് മണ്ഡലം പ്രസിഡന്റ് ഗോപൻ പെരുവേലി ക്കര,പി.നൂർദീൻകുട്ടി, തുണ്ടിൽനൗഷാദ്, ഗോകുലംഅനിൽ, ആർ. അരവിന്ദാക്ഷൻപിള്ള, സൈറസ് പോൾ, അനിൽപനപ്പെട്ടി, അബ്ദുൽ സലാം പോരുവഴി , റഷീദ് ശാസ്താംകോട്ട,അജയകുമാർ കൊട്ടകാട്ട്, റോയി മുതുപിലാക്കാട്, സ്റ്റാൻലി ആഞ്ഞിലിമൂട് , റഷീദ് പള്ളിശ്ശേരിക്കൽ , ലോജു ലോറൻസ് , അനില.ആനി. ലാസർ, എ.പി.ഷാഹുദീൻതുടങ്ങിയവർ പ്രസംഗിച്ചു.
മൈനാഗപ്പള്ളിയിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം.സെയ്ദ്അദ്ധ്യക്ഷത വഹിച്ചു. രവി മൈനാഗപ്പള്ളി, ഐ.സുബയർകുട്ടി,ടി.ജി. എസ്. തരകൻ, തടത്തിൽ സലിം,സുരേഷ് പുത്തൻമഠത്തിൽ, പി.ആർ.ഹരിമോഹനൻ , ജോൺസൻവൈദ്യൻ,ഷാജിചിറക്കുമേൽ, കെ.പി. അൻസർ, സുരേഷ് ചാമ വിള, സോമൻ പിള്ള തച്ചി രേഴ്ത്ത്,വി.എൻ. സദാശിവൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
പടിഞ്ഞാറെ കല്ലടയിൽ കല്ലടഗിരീഷ്ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്വ ക്ഷത വഹിച്ചു. ജോൺ പോൾ സ്‌റ്റഫ്, ഗീവർഗ്ഗീസ്, കുന്നിൽ ജയകുമാർ , ഗിരീഷ് കാരാളി, അംബുജാക്ഷിയമ്മ, ദിനകർ കോട്ടകുഴി, അജിത് ചാപ്രയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


മൺറോതുരുത്തിൽ മുൻ കെ.പി.സി.സി അംഗം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബുമൺറോഅദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, വൈസ് പ്രസിഡന്റ് മാരായ എം.കെ.സുരേഷ്ബാബു, വൈ.നജിം, സുരേഷ് ചന്ദ്രൻ , ജയൻ ഐശ്വര്യ,ജനറൽ സെക്രട്ടറിമാരായ സേഥുനാഥ്, പ്രകാശ് മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീജഅജി, ഗോപൻ ,സുകുമാരൻ ,ശ്രീജ ഉത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here