പോരുവഴി. ജനങ്ങളുടെ മേൽ കൂടുതൽ നികുതി ഭാരം ഏല്പിക്കുന്ന സർക്കാർ നടപടിക്കെതിരെ പോരുവഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോരുവഴി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ പി സി സി അംഗം എം വി. ശശികുമാരൻ നായർ ഉത്ഘാടനം ചെയ്തു. പദ്മസുന്ദരൻ പിള്ള അധ്യക്ഷധ വഹിച്ചു.കോൺഗ്രസ് നേതാക്കളായ ചക്കുവള്ളി നസീർ,സുബൈർ പുത്തൻപുര,ആർ. സദാശിവൻ പിള്ള, ജലീൽ പോരുവഴി, സച്ചിദാനന്ദൻ നായർ, അർത്തിയിൽ അൻസാരി, എം. ചന്ദ്രശേഖരപിള്ള, അബ്ദുൽ സമദ്,സ്റ്റാൻലി അലക്സ്,അമ്പലത്തും ഭാഗം രാജൻ,റഹിം നാലുതുണ്ടിൽ, ബഷീർ വരിക്കോലി, മുഹമ്മദ് കുഞ്ഞ് പുളിവേലിൽ,രാജേന്ദ്രൻ പിള്ള,അസൂറ ബീവി,ഷീബമോൾ, പ്രതീഷ്, രേണുക എന്നിവർ സംസാരിച്ചു.