കരുനാഗപ്പളളി: പുത്തൻ തെരുവ് ജംഗ്ഷനിൽ അടിപ്പാത ഉടൻ യാഥാർത്ഥ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട്
നാഷണൽ ഹൈവേ ആക്ഷൻ കൗൺസിലിൻ്റെ നേത്യത്വത്തിൽ
പുത്തൻതെരുവ് ഫിസാക്ക ആഡിറ്റോറിയത്തിൽ വെച്ച് സമര പ്രഖ്യാപന കൺവൻഷൻ നടന്നു.
കൺവൻഷൻ സി.ആർ മഹേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യ്തു. നാഷണൽ ഹൈവേ ആക്ഷൻ കൗൺസിൽ ചെയർമാൻ
എ.നാസർ കാട്ടുംപുറം അധ്യക്ഷത വഹിച്ചു.. ജനറൽ കൺവീനർ
ടി.എച്ച് ഷെമീർ തോട്ടിന്റെ തെക്കതിൽ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി
അഡ്വ: കെ പി മുഹമ്മദ്
അഡ്വ.എം. ഇബ്രാഹിംകുട്ടി എന്നിവർ മുഖ്യപ്രഭാഷണം നടത്തി, ശക്തികുളങ്ങര ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ചന്ദ്രബാബു, പുത്തൻ തെരുവ് ജമാഅത്ത് ജനറൽ സെക്രട്ടറി നിസാർ കാഞ്ഞിക്കൽ എന്നിവർ പ്രമേയം അവതരിപ്പിച്ചു.
ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ് വിനോദ്,
സിപിഐഎം പ്രതിനിധി ബി. കൃഷ്ണ കുമാർ,
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം.എ സലാം,
സിപിഐ എൽ സി സെക്രട്ടറി ശരവണൻ, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം
നാസർ കുരുടന്റയ്യം ,
നാഷണൽ ഹൈവേ ആക്ഷൻ കൗൺസിൽ കൺവീനർ സുധീർ കാട്ടിൽ തറയിൽ,
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ യൂസുഫ് കുഞ്ഞ് അഷറഫ് പോളയിൽ, ഉസൈബ റഷീദ്, ഇർഷാദ് ബഷീർ ആദിനാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.എം.നൗഷാദ്
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,
നാഷണൽ ഹൈവേ ആക്ഷൻ കൗൺസിൽ കൺവീനർ ഇല്യാസ്പോളയിൽ നന്ദി രേഖപ്പെടുത്തും,