കുന്നത്തൂർ.ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നികുതിക്കൊള്ള അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കുന്നത്തൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ DCC ജനറൽ സെക്രട്ടറി അഡ്വ.തോമസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശശി ഏഴാംമൈൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡൻ്റ് സുകുമാരൻ നായർ, ബ്ലോക്ക് പ്രസിഡൻറ് കാരയ്ക്കാട്ട് അനിൽ, കുന്നത്തൂർ പ്രസാദ്, സുരേഷ് കുമാർ, കുന്നത്തൂർ മനോഹരൻ, ഗീതാഭായി, ചെല്ലപ്പൻ, ബേബി ജോൺ, ലിസി തങ്കച്ചൻ, ജോൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.