ശാസ്താംകോട്ട:സൗദി അറേബ്യയിലെ ദമാമിൽ കൊല്ലം കുന്നത്തൂർ കരിന്തോട്ടുവ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ചീക്കൽകടവ് പാലത്തിനു സമീപം ഷിബു ഭവനിൽ ജോയിയുടെയും അന്നമ്മയുടെയും മകൻ ഷിബു ജോയി (46) ആണ് മരിച്ചത്.വർഷങ്ങളായി ദമാമിലെ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.കമ്പനിയിൽ ജോലിക്കിടെ കുഴഞ്ഞു വീണ ഷിബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെ.എസ്.യു മുൻ താലൂക്ക് പ്രസിഡന്റായിരുന്ന ഷിബു ജോയ് പ്രവാസി കോൺഗ്രസ് സംഘടനകളിലെ സജീവ സാന്നിദ്ധ്യവും സോഷ്യൽ മീഡിയ പോരാളിയുമായിരുന്നു.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.സോണിയ ഭാര്യയും ഇമ്മാനുവേൽ,സോന എന്നിവർ മക്കളുമാണ്.ശാസ്താംകോട്ട താലൂക്ക് ഓഫീസ് ജീവനക്കാരി ഷീബ,ഷീജ എന്നിവർ സഹോദരിമാരാണ്.