നീരൊഴുക്ക് തടസ്സപ്പെടുത്തി ഓടയിൽ മണ്ണിട്ട് മൂടിയതില്‍ പ്രതിഷേധം

Advertisement

ഓച്ചിറ: ദേശീയ പാതയിലെ പരബ്രഹ്മ ആശുപത്രിക്കും ചേന്നല്ലൂർ ഹോംസിനും സമീപം ദേശീയ പാത വിഭാഗം ടോൾ ബൂത്ത് അനുബന്ധ കെട്ടിടങ്ങൾ സ്ഥാപിക്കുന്നതിനായി നീരൊഴുക്ക് തടസ്സപ്പെടുത്തി ഓടയിൽ മണ്ണിട്ട് മൂടി നിർമ്മാണ പ്രക്രിയ ആരംഭിച്ചതിനെതിരെ, എൻ എച്ച് അതോറിറ്റി എ ജി എം ശ്രീ അനിൽ കുമാറിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.
ദേശീയ പാതക്ക് സമീപമുള്ള ഭൂമിയും ഓടയും നികത്തുന്നത് മൂലം സമീപത്തുള്ള മുപ്പതോളം വീടുകൾ വെള്ളക്കെട്ടായി മാറുമെന്ന് വാർഡ് മെമ്പർ ഗീതാകുമാരി, മെഹർഖാൻ ചേന്നല്ലൂർ, അയ്യാണിക്കൽ മജീദ്, സദാനന്ദൻ, അനിത, ഹാരിസ് , അനൂപ് ചന്ദ്രൻ എന്നിവർ അറിയിച്ചു.
മുൻ കരുതലുകൾ എടുത്ത ശേഷം മാത്രമേ നിർമ്മാണം ആരംഭിക്കുകയുള്ളൂ എന്ന് എൻ എച്ച് എ ജി എം ഉറപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here