ശാസ്താംകോട്ട:ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ കടത്തുകാരന് വള്ളം തുഴയുന്നതിനിടയിൽ സൂര്യാഘാതമേറ്റു.ശാസ്താംകോട്ട പിഡബ്ല്യൂഡി റോഡ് സെഷനിൽ ഉൾപ്പെട്ട ശാസ്താംകോട്ട അമ്പലക്കടവിലെ
ഫെറിമാൻ ലാലു മോനാണ് (52) സൂര്യാഘാതമേറ്റത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.