ചവറ. കെ എം എം എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി. മുസ്ലീം ലീഗ് നേതാവിൻ്റെ പേരിൽ കേസ്. മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ശൂരനാട് സ്വദേശി അബ്ദുൾ വഹാബിൻ്റെ പേരിലാണ് ചവറ പോലീസ് കേസെടുത്തത്. പന്മന വടക്കും തല സ്വദേശി താജുദ്ധീനാണ് പണം നഷ്ടമായത്. ജോലിക്കായി അബ്ദുൾ വഹാബിന് പണം നൽകുന്ന വീഡിയോ കുടുംബം പുറത്തുവിട്ടു
5 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും കൈമാറിയെന്നാണ് പരാതി