ഓയൂര്‍: പൂയപ്പള്ളി മീയ്യണ്ണൂരില്‍ ഷാപ്പിലിരുന്ന് ബിയര്‍ കുടിക്കുന്നത് തടഞ്ഞ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച നാലംഗ സംഘത്തെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂര്‍ തോട്ടത്തില്‍ വീട്ടില്‍ നെബു (32), ഒരുക്കുഴി പാറവിള വീട്ടില്‍ പ്രദോഷ് (36), ചാത്തന്നൂര്‍ പ്രവീണ്‍ നിവാസില്‍ പ്രശാന്ത് (35), കുമ്മല്ലൂര്‍ തേങ്ങാതോട്ടത്തില്‍ വീട്ടില്‍ ഷിബിന്‍ (35) എന്നിവരാണ് പിടിയിലായത്.
ഷാപ്പ് ജീവനക്കാരന്‍ പൂയപ്പളളി നാല്‍ക്കവല സ്വദേശി ജയകുമാറിനെയാണ് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ജയകുമാര്‍ ആശുപത്രിയില്‍ ചികിത്സതേടി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മീയ്യണ്ണൂര്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കെടിഡിസിയുടെ ബിയര്‍ പാര്‍ലറില്‍ എത്തിയ നാല്‍വര്‍ സംഘം ബിയര്‍ വാങ്ങുകയും തൊട്ടടുത്ത ഷാപ്പിലിരുന്ന് മദ്യപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് ഷാപ്പിലിരുന്ന് ബിയര്‍ കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ഷാപ്പ് ജീവനക്കാരന്‍ ജയകുമാറിനെ അസഭ്യം പറയുകയും ബിയര്‍കുപ്പി കൊണ്ട് അടിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ പൂയപ്പള്ളി പോലീസ് അകമികളെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൂയപ്പള്ളി സ്റ്റേഷനിലെ എസ്‌ഐമാരായ അനീസ്, ബിനു ജോര്‍ജ്, സിപിഒ അജിരാജന്‍, ഹോംഗാര്‍ഡ് ജോയിക്കൂട്ടി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.