കെഎംഎംഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി അന്വേഷിച്ചാല്‍ കൂടുതൽ പേർ കുടുങ്ങിയേക്കും

Advertisement

ചവറ.  പൊതുമേഖലാസ്ഥാപനമായ കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയിൽ കൂടുതൽ പേർ കുടുങ്ങിയേക്കും. പക്ഷേ കേസ് അന്വേഷിച്ചാല്‍ മാത്രം. കേസ് സെറ്റിലാക്കുന്നതില്‍ തീരും പരാതിയും കേസുമെന്നാണ് ഇത്തരം കേസുകള്‍ നേരത്തേ കണ്ടും കേട്ടും പരിചയമുള്ളവര്‍ നല്‍കുന്ന സൂചന. ലീഗ് ദേശീയ കൗൺസിൽ അംഗം ശൂരനാട് സ്വദേശിയായ അബ്ദുൾ വഹാബിനെതിരെ ചവറ പോലീസ് കേസ് എടുത്തെങ്കിലും കൂടുതല്‍ വിശദമായ അന്വേഷണം നടക്കാതിരിക്കാന്‍ ഇടപെടലുണ്ടാകുമെന്നാണ് സൂചന .
2 വർഷം മുൻപാണ് ചവറയിലെ പൊതുമേഖലാസ്ഥാപനമായ കെ.എം.എം.എല്ലിൽ  മകന്
ജോലി തരപ്പെടുത്തി നൽകാമെന്ന്   മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗമായ അബ്ദുൾ വഹാബ് സമീപിക്കുന്നത് പന്മന വടക്കുംതല സ്വദേശി താജുദീനെ സമീപിക്കുന്നത്.

ലീഗിലെ മുതിർന്ന നേതാക്കൾ അടക്കം ഇടപെപെട്ടാണ് ജോലി നൽകുന്നതെന്നും അബ്ദുൾ വഹാബ് താജുദീനെ വിശ്വസിപ്പിച്ചു.

തുടർന്ന് പലപ്പോഴായി, അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി 20 ലക്ഷം  നേരിട്ടുo താജുദ്ദീനിൽ നിന്നും അബ്ദുൾ വഹാബ് കൈപ്പറ്റി.അബ്ദുൾ വഹാബിന് പണം കൈമാറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വർഷം 2 കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ താജുദ്ദീൻ പണം തിരികെ  ആവശ്യപ്പെട്ടു.ഇതോടെ അബ്ദുൾ വഹാബ് താജുദിനെ ഭീഷണിപ്പെടുത്തിയെന്നും  പരാതിയിൽ പറയുന്നു.

താജുദ്ദീൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശൂരനാട് സ്വദേശിയായ അബ്ദുൾ വഹാബിനെതിരെ ചവറ   ചവറ പോലീസ് കേസെടുത്തു. ഹജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് നിരവധി പേരുടെ കൈയ്യിൽ നിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ അബ്ദുൾ വഹാബിന് എതിരെ പരാതിയും ഉണ്ട്.

യുഡിഎഫ് ഭരണകാലത്ത് ഇവിടുത്തെ നിയമനങ്ങളില്‍ കൊയ്ത്ത് നടത്തിവന്ന ലീഗ് അധികാരം വിട്ടിട്ടും നിയമനങ്ങളില്‍ കൈകടത്താറുണ്ടെന്നാണ് അറിവ്. ഇടതുപക്ഷത്തെ പല യൂണിയന്‍ നേതാക്കളും നേരത്തേ ലീഗ് വഴി വന്നവരും അതിന്‍റെ യൂണിയന്‍ അംഗങ്ങളുമായിരുന്നു. ഇത്തരം ഇടപെടീലുകളാണ് പണംവാങ്ങിയതിനു പിന്നിലെന്ന് സംശയിക്കാവുന്നതാണ്.നിയമപ്രകാരം ടെസ്റ്റും ഇന്‍റര്‍വ്യൂവും നടക്കുന്ന കേസുകളില്‍പോലും ഇത്തരം ഇടപാട് ഉണ്ടായതും റാങ്ക് ലിസ്റ്റില്‍ പിന്നിലുള്ളവര്‍ക്ക് നിയമനം ലഭിച്ചതും പരാതി വന്നിട്ടുള്ളതാണ്. കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ നടന്നാല്‍ ഇടതു നേതാക്കള്‍ അടക്കം കുടുങ്ങുമെന്നതിനാല്‍ കേസ് ഒതുങ്ങുമെന്നാണ് വിവരം. സിപിഎം നേതാക്കളും മുന്‍പ് ലീഗ് ആയിരുന്ന ഇടത് തൊഴിലാളിയൂണിയന്‍ നേതാവും ഇടപെട്ട് നടത്തിയ നിയമനക്കേസ് കോടതിയില്‍ കേസ് പറഞ്ഞ് വലഞ്ഞ് കക്ഷി ഇട്ടെറിഞ്ഞുപോയ കഥയുമുണ്ട്.

Advertisement